Wednesday, October 14, 2009

രജതപുഷ്പം

ത്യാഗ സുരഭിലം ,രാഗ നിര്‍ഭരം -
ധന്യ വൈദിക ജീവിതം.
ഇതളുകള്‍ ഇരുപത്തി അഞ്ചായി ,
വിടര്‍ന്നു, പരിലസിച്ചു ,എല്ലാവര്‍ക്കും-
സുഗന്ധം പകര്‍ന്നു,രജതപുഷ്പം ,
ദിവ്യം !ഇനിയത് സൌവര്‍ണമാകട്ടെ ,
നേരുന്നു മംഗളം !

Wednesday, June 24, 2009

പിടി തരാതെ മനസ്സ്-

ഞാന്‍ വിളിച്ചു,

വിളി കേള്‍ക്കാതെ-

എവിടെയോ ഒളിച്ചു.

Tuesday, March 31, 2009

കിനാവിലെ രൂപം

സ്വപ്നത്തില്‍ കണ്ടത്
നിന്നെ ആണെന്കില്‍
യഥാര്‍ഥത്തില്‍ ഞാന്‍-
കണ്ടത് ആരെ ആയിരു‌ന്നു?

Friday, March 20, 2009

പച്ചനിറം

ഇപ്പോള്‍ പച്ചനിറം എന്നെ തേടിയെത്തുന്നു-
പച്ചവിട്ടിലായ് ,പച്ച ശലഭമായ് ,
പിന്നെ പ്രണയമായ് ....................

Thursday, March 12, 2009

കാണാതിരിക്കുമ്പോള്‍

നിന്നെ കാണാതിരിക്കുമ്പോള്‍
ഞാന്‍ അറിയുന്നു
നിന്നെ ഞാന്‍ എത്ര
കൊതിക്കുന്നു എന്ന്
കാണാതെയും കേള്‍ക്കാതെയും
ഇരിക്കുമ്പോള്‍
നീ എന്‍റെ അരികില്‍ !
ഇപ്പോള്‍ ഞാന്‍ അറിയുന്നു
എന്നും നീ എന്‍റെ മാത്രം എന്ന് ..............

Friday, February 13, 2009

ചിലങ്ക

ചിതറി വീഴുന്നു മുത്തുകള്‍ -
ചിലങ്ക നൃത്തം തുടരുന്നു.
നര്‍ത്തകി മയങ്ങി ഉണരുന്നു.
നൃത്തം ചിലങ്ക തുടരുന്നു.
ഈ ചിലങ്കയാണ് പ്രണയം.
നര്‍ത്തകിയെ മയക്കുന്ന സുഗന്ധം............

പൂജാവിഗ്രഹം

എത്രയോ താളുകള്‍ പാഴാക്കി ഞാന്‍ -
നിന്റെ മോഹന രൂപം വരയ്ക്കുവനായ്,
ഒരു നാളും ഒരു താളിലും ഒതുങ്ങാത്ത
നിന്നെ എന്‍ മനസ്സിന്റെ ചുവരില്‍-
പകര്‍ത്തട്ടെ ഞാന്‍.

പ്രണയം

എന്‍ ഹൃദയം ആരോ തഴുകി
മിഴികള്‍ ആരെയോ തിരഞ്ഞു
സ്വയം മറന്ന നിമിഷങ്ങള്‍
നീ മാത്രം എന്നും കനവില്‍

ഫെബ്രുവരി

നല്ല സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍-
നല്ല ചിത്രങ്ങള്‍ വരയ്ക്കാന്‍
നന്നായി ചിരിക്കാന്‍,നന്നായി കരയാന്‍
വീണ്ടും വന്നു ഫെബ്രുവരി .
ചുമരില്‍ പുതിയ വര്‍ണങ്ങള്‍
കേള്‍ക്കാന്‍ പുതിയ ഗാനങ്ങള്‍..
പുതിയ ചിറകു മുളചെങ്കില്‍
പറന്നു നടക്കുമായിരുന്നു
പ്രണയ വാനില്‍ നിന്നോടൊപ്പം......

പ്രണയ ദിനത്തില്‍ നിനക്കായൊരു

പ്രണയ ചിത്രം....

ചില്ലിട്ട് വച്ചാല്‍ ,

ആരും കാണാതെ സൂക്ഷിച്ചാല്‍ ,

അടുത്ത ഫെബ്രുവരി വരെ .....................

വിചിത്രമായ ജീവിതം

കുഞ്ഞുകിളികള്‍ ചിലയ്ക്കുന്നു

വെറുതെ ചിലയ്ക്കാതെ

കരയിക്കുന്ന ലോകം.....................